ഹോംBTC / JPY • ക്രിപ്‌റ്റോ കറൻസി
add
ബിറ്റ്കോയിൻ (BTC / JPY)
മുൻദിന അവസാന വില
1,16,85,411.31
വാർത്തകളിൽ
ബിറ്റ്കോയിൻ എന്നതിനെക്കുറിച്ച്
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. Wikipediaജാപ്പനീസ് യെൻ എന്നതിനെക്കുറിച്ച്
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. Wikipedia