ഹോംEUR / HKD • കറന്സി
add
EUR / HKD
മുൻദിന അവസാന വില
8.45
വിപണി വാർത്തകൾ
യൂറോ എന്നതിനെക്കുറിച്ച്
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം. Wikipediaഹോങ് കോങ് ഡോളർ എന്നതിനെക്കുറിച്ച്
ഹോങ്കോങ്ങ് ഡോളർ ഹോങ്കോങ്ങിന്റെ ഔദ്യോഗിക കറൻസി ആണ്. ഇത് 100 സെന്റായി വിഭജിച്ചിരിക്കുന്നു. ഹോങ്കോംഗ് മോണിറ്ററി അതോറിറ്റി എന്ന സർക്കാർ കറൻസി ബോർഡും ഹോങ്കോങ് സെൻട്രൽ ബാങ്കും ആണ് ഹോങ്കോംഗ് ഡോളർ നിയന്ത്രിക്കുന്നത്.
ഹോങ്കോംഗ് മോണിറ്ററി അതോറിറ്റിയുടെ ലൈസൻസിന് കീഴിൽ, മൂന്ന് വാണിജ്യ ബാങ്കുകൾക്ക് ഹോങ്കോങ്ങിലെ പൊതുചംക്രമണത്തിനായി സ്വന്തം നോട്ടുകൾ നൽകാൻ ലൈസൻസ് ഉണ്ട്. വാണിജ്യ ബാങ്കുകളായ എച്ച്എസ്ബിസി, ബാങ്ക് ഓഫ് ചൈന, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവ എച്ച്കെ $ 20, എച്ച്കെ $ 50, എച്ച്കെ $ 100, എച്ച്കെ $ 500, എച്ച്കെ $ 1000 എന്നീ മൂല്യങ്ങളിലുള്ള സ്വന്തം നോട്ടുകൾ രൂപകൽപ്പന ചെയ്തു വിതരണം ചെയ്യുന്നു. ഒരു ബാങ്കിന്റെ എല്ലാ ഡിസൈനുകളും പരസ്പരം സമാനമാണ്.
എന്നിരുന്നാലും, എച്ച്കെ $ 10 നോട്ടും എല്ലാ നാണയങ്ങളും ഹോങ്കോംഗ് സർക്കാർ തന്നെയാണ് പുറത്തിറക്കുന്നത്.
2019 ഏപ്രിലിൽ ഉള്ള കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഒമ്പതാമത്തെ കറൻസിയാണ് ഹോങ്കോംഗ് ഡോളർ. ഹോങ്കോങ്ങിലെ ഉപയോഗത്തിനു പുറമേ, അയൽരാജ്യമായ മക്കാവിലും ഹോങ്കോംഗ് ഡോളർ ഉപയോഗിക്കുന്നു, അവിടെ ഹോങ്കോംഗ് ഡോളർ മക്കാനീസ് പാറ്റാക്കയ്ക്കൊപ്പം പ്രചരിക്കുന്നു. Wikipedia