ഹോംEUR / USD • കറന്‍‌സി
EUR / USD
1.0716
ജൂൺ 30, 9:52:00 AM UTC · നിഷേധക്കുറിപ്പ്
വിനിമയ നിരക്ക്
മുൻദിന അവസാന വില
1.07
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം. Wikipedia
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ. മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു. 1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം. Wikipedia
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു